കേരള ബാങ്ക്‌ ജീവനക്കാർ ധർണ നടത്തി



കോഴിക്കോട്‌ കേരള ബാങ്കിനെതിരെ യുഡിഎഫ്‌ നടത്തുന്ന വ്യാജപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ഡിസ്‌ട്രിക്‌ കോ–-ഓപ്പറേറ്റീവ്‌ ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ(ബെഫി) ആഭിമുഖ്യത്തിൽ സായാഹ്ന ധർണ നടത്തി. മേഖലാ ഓഫീസിന്‌ മുന്നിൽ നടന്ന ധർണ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്‌ഘാടനം ചെയ്‌തു. ഒ സന്തോഷ്‌ ബാബു അധ്യക്ഷനായി. ഇ രമേഷ്‌ ബാബു, സി രാജീവൻ, കെ ടി അനിൽകുമാർ എന്നിവർ സംസാരിച്ചു. പി പ്രേമാനന്ദൻ സ്വാഗതവും കെ ഷഗീല  നന്ദിയും പറഞ്ഞു.  Read on deshabhimani.com

Related News