മുക്കം ഫെസ്റ്റിൽ ശ്രീജിത്ത് 
വിയ്യൂരിന്റെ മാന്ത്രികവിദ്യകൾ

മുക്കം ഫെസ്റ്റിൽ ബുധനാഴ്ച സാംസ്‌കാരിക സന്ധ്യ കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ്‌ വി ഷംലൂലത്ത് ഉദ്ഘാടനംചെയ്യുന്നു


മുക്കം  മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന മലയോരത്തിന്റെ മഹോത്സവമായ മുക്കം ഫെസ്റ്റിൽ ഏഴാം  ദിവസം മജീഷ്യൻ ശ്രീജിത്ത് വിയ്യൂരിന്റെ  മന്ത്രികവിദ്യകൾ കാണികളെ വിസ്മയിപ്പിച്ചു. രണ്ട് മണിക്കൂർ നീണ്ട മാന്ത്രിക വിസ്മയം മലയോരത്തിന് വേറിട്ട കാഴ്ചയൊരുക്കി.സാംസ്‌കാരിക സന്ധ്യ  കൊടിയത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ഷംലൂലത്ത്   ഉദ്ഘാടനംചെയ്തു. മീഡിയ കമ്മിറ്റി കൺവീനർ പി ചന്ദ്രബാബു അധ്യക്ഷനായി. 
മുക്കം നഗരസഭാ കൗൺസിലർ എം കെ യാസർ, വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡൽ നേടിയ റിട്ട. ഫയർ ഓഫീസർ വിജയൻ നടുത്തൊടിക എന്നിവർ സംസാരിച്ചു. അജീഷ് വായലത്ത് സ്വാഗതവും റൈനീഷ് നീലാംബരി നന്ദിയും പറഞ്ഞു.വ്യാഴം വൈകിട്ട് സ്റ്റാർ ബീറ്റ്സിന്റെ ഗാനമേള അരങ്ങേറും. Read on deshabhimani.com

Related News