ആലക്കൽ കുഞ്ഞിക്കണ്ണൻ 
രക്തസാക്ഷിദിനം ആചരിക്കും



നാദാപുരം ജന്മി പ്രമാണിമാർ കൊലപ്പെടുത്തിയ വളയത്തെ രക്ത സാക്ഷി ആലക്കൽ കുഞ്ഞിക്കണ്ണന്റെ 49-ാമത് രക്തസാക്ഷിത്വ വാർഷിക ദിനം സിപിഐ എം ആചരിക്കും. ദിനാചരണ പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. ഏരിയാ സെക്രട്ടറി പി പി ചാത്തു ഉദ്ഘാടനംചെയ്തു. എ കെ രവീന്ദ്രൻ അധ്യക്ഷനായി. കെ പി പ്രദീഷ്, എം ദിവാകരൻ, എൻ പി കണ്ണൻ, കെ കെ ദിനേശൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ കെ രവീന്ദ്രൻ  (ചെയർമാൻ), എൻ പി പ്രേമൻ, പി പി അനിൽ, പി പി കുമാരൻ ( വൈസ് ചെയർമാൻമാർ). എം ദിവാകരൻ (സെക്രട്ടറി), കെ എൻ ദാമോദരൻ, കെ വിനോദൻ, വി കെ രവി (ജോ. സെക്രട്ടറിമാർ), കെ പി പ്രദീഷ് (ട്രഷറർ) Read on deshabhimani.com

Related News