പി വി ജീജോയ്‌ക്ക്‌ തായാട്ട്‌ ശങ്കരൻ 
പുരസ്‌കാരം



കോഴിക്കോട്‌  ഇന്ത്യൻ റീഡേഴ്‌സ്‌ ഫോറം കേരള ചാപ്‌റ്ററിന്റെ പ്രഥമ തായാട്ട്‌ ശങ്കരൻ പുരസ്‌കാരം ദേശാഭിമാനി പാലക്കാട്‌ ന്യൂസ്‌ എഡിറ്റർ പി വി ജീജോയ്‌ക്ക്‌. 10,000 രൂപയും ശിൽപവുമാണ്‌ പുരസ്‌കാരം. കെ പി കേശവമേനോൻ പുരസ്‌കാരം മാതൃഭൂമി ന്യൂസ്‌ എഡിറ്റർ എം പി സൂര്യദാസിന്‌ സമ്മാനിക്കും.  പത്രപ്രവർത്തകൻ എ സജീവൻ ചെയർമാനും കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്‌, എഴുത്തുകാരൻ പ്രതാപൻ തായാട്ട്‌, കവി കാനേഷ്‌ പൂനൂർ, ചരിത്രാധ്യാപകൻ വസിഷ്‌ഠ്‌ മാണിക്കോത്ത്‌ എന്നിവരടങ്ങിയ സമിതിയാണ്‌ പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്‌.  ജീജോ കണ്ണൂർ കയരളത്തെ പരേതരായ ചെക്കിയിൽ കുഞ്ഞിരാമൻ മണിയാണിയുടെയും എം സുഭദ്രയുടെയും മകനാണ്‌.  കേരള മീഡിയ അക്കാദമി ഫെലോഷിപ്പ്‌, സുരാസു സാംസ്‌കാരിക പുരസ്‌കാരം, ഐ വി ദാസ്‌ സ്‌മാരക അവാർഡ്‌ എന്നിവ നേടിയിട്ടുണ്ട്‌. കലിക്കറ്റ്‌ സർവകലാശാലക്കടുത്ത്‌ മോസ്‌കോപ്പാറ ഗയയിലെ അനുപമ ഇപ(ജിവിഎച്ച്‌എസ്‌ കൊട്ടപ്പുറം)യാണ്‌ ഭാര്യ.  മകൻ: അയാൻ സൗഗത്‌. വാർത്താസമ്മേളനത്തിൽ എ സജീവൻ, കാനേഷ്‌ പൂനൂർ,  ജെസീർ തെക്കേക്കര, അഡ്വ. പി ജാനകി എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News