ശ്രീജിത്ത് 
പൊയിൽക്കാവിന് 
നാടകരചനക്കുള്ള 
അന്തർദേശീയ പുരസ്കാരം

ശ്രീജിത്ത് പൊയിൽക്കാവ്


  കോഴിക്കോട്‌  യുവ നാടകകൃത്തും നാടക ചലച്ചിത്ര സംവിധായകനുമായ ശ്രീജിത്ത് പൊയിൽക്കാവിന് മികച്ച നാടകരചനക്കുള്ള അന്തർദേശീയ പുരസ്കാരം.      സാർക്ക് പ്ലേ റൈറ്റേഴ്സ് മീറ്റിന്റെ ഭാഗമായ സൗത്ത് ഏഷ്യൻ റൈറ്റേഴ്സ് അക്കാദമി കാഠ്‌മണ്ഡു സംഘടിപ്പിച്ച നാടകരചനാ മത്സരത്തിലാണ്‌ അംഗീകാരം. ഈ വർഷത്തെ ഭരത് പി ജെ ആന്റണി ദേശീയ നാടകരചനാ മത്സരത്തിൽ പുരസ്കാരം നേടിയ ‘അകലെ അകലെ മോസ്കോ’ എന്ന നാടകത്തിന്റെ സ്വതന്ത്ര വിവർത്തനമായ ‘ഹോട്ടൽ ഡി മോസ്കോ’ ആണ് പുരസ്കാരത്തിന് അർഹമായത്. വി എൻ ആതിരയും കെ അനുപ്രിയയും ചേർന്നാണ് വിവർത്തനംചെയ്‌തത്. ഈ വർഷം അവസാനം കാഠ്‌മണ്ഡുവിൽ നടക്കുന്ന നാടകകൃത്തുക്കളുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ ആയിരം യുഎസ് ഡോളറും ശിൽപവുമടങ്ങുന്ന പുരസ്കാരം സമ്മാനിക്കും. 2020ലെ നാടകരചനക്കുള്ള സാഹിത്യ അക്കാദമി അവാർഡ് ജേതാവുകൂടിയാണ് ശ്രീജിത്ത്. കോഴിക്കോട് പൊയിൽക്കാവ് സ്വദേശിയാണ്. Read on deshabhimani.com

Related News