ദേശഭക്തി ഗാനവുമായി പൊലീസ്‌



കോഴിക്കോട്‌ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥർ തയ്യാറാക്കിയ "ഇന്ത്യ -ഒരൊറ്റ ജനത’  ദേശഭക്തി ഗാനം സിറ്റി പൊലീസ്‌ മേധാവി എ വി ജോർജ്‌  പ്രകാശിപ്പിച്ചു. കേരള പൊലീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ ജില്ലാ സെക്രട്ടറി  കെ ശശികുമാർ, പൊലീസ്‌ അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം ജി എസ്  ശ്രീജിഷ് തുടങ്ങിയവർ പങ്കെടുത്തു.  ജില്ലാ ഹെഡ്‌ ക്വാർട്ടേഴ്‌സിലെ പതിനഞ്ചോളം പൊലീസ് ഉദ്യോഗസ്ഥരാണ് പാടിയത്‌. സിവിൽ പൊലീസ് ഓഫീസർ സനീഷ് അബ്രഹാം സംഗീത സംവിധാനം നിർവഹിച്ചു.  കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഗാനം റിലീസ് ചെയ്തിട്ടുണ്ട്. Read on deshabhimani.com

Related News