റിപ്പബ്ലിക് 
ദിനാഘോഷം: മന്ത്രി റിയാസ് 
സല്യൂട്ട് 
സ്വീകരിക്കും



കോഴിക്കോട്‌ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബുധൻ രാവിലെ ഒമ്പതിന്‌ വിക്രം മൈതാനിയിൽ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ സല്യൂട്ട്‌ സ്വീകരിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരേഡ് സംഘടിപ്പിക്കുന്നത്. നാല് പ്ലാറ്റൂണുകളാണ് പരേഡിൽ അണിനിരക്കുക. കോഴിക്കോട് സിറ്റി ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്‌സിലെയും റൂറൽ ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്‌സിലെയും സായുധസേന പ്ലാറ്റൂണുകളും എക്‌സൈസ്, ഫോറസ്റ്റ് പ്ലാറ്റൂണുകളുമാണ് പങ്കെടുക്കുന്നത്. സിറ്റി ട്രാഫിക് പൊലീസ് ഇൻസ്പെക്ടർ വി ജയചന്ദ്രൻ പിള്ള പരേഡ് കമാൻഡറും  ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്‌സ് സബ് ഇൻസ്പെക്ടർ മുരളീധരൻ സെക്കന്റ്‌ കമാൻഡറുമാണ്‌.   കോവിഡ് വ്യാപനം രൂക്ഷമായതിനാൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല.  പരമാവധി 50 പേരെ മാത്രമാണ്‌ ചടങ്ങിൽ പങ്കെടുപ്പിക്കുക. വേദിയിൽ ഒരു തരത്തിലുള്ള ലഘുഭക്ഷണങ്ങളും വിതരണംചെയ്യില്ല. എല്ലാ സംഘങ്ങളെയും ക്ഷണിക്കപ്പെട്ടവരെയും പ്രവേശന കവാടത്തിൽ തെർമൽ സ്‌കാനിങ്ങിനുശേഷമേ മൈതാനിയിലേക്ക്‌ പ്രവേശിപ്പിക്കൂ. Read on deshabhimani.com

Related News