പുതുപ്പാടിയിൽ ചെന്നായ 
പശുക്കിടാവിനെ കടിച്ചുകൊന്നു

ചെന്നായ കടിച്ചുകൊന്ന പശുക്കിടാവ്‌


താമരശേരി  പുതുപ്പാടിയിൽ വീണ്ടും ചെന്നായ ആക്രമണം. പുതുപ്പാടി വള്ളിയാട് പിലാക്കൽ ഫൈസലിന്റെ ഒരു വയസ്സ്‌ പ്രായമുള്ള പശുക്കിടാവിനെയാണ്‌ കൊന്നത്‌. ബുധനാഴ്‌ച ഉച്ചയോടെയാണ്‌ സംഭവം. വീടിനു സമീപത്തെ പറമ്പിൽ കെട്ടിയിരുന്ന കിടാവിനെ വനത്തിൽ നിന്നെത്തിയ രണ്ട്‌ ചെന്നായകളാണ്‌ കടിച്ചുകൊന്നത്‌.  നാട്ടുകാർ ഉടൻതന്നെ വനപാലകരെ അറിയിക്കുകയും അവരെത്തി പടക്കവും റബർ ബുള്ളറ്റുകൊണ്ട്‌ വെടിവയ്‌ക്കുകയും ചെയ്‌തതോടെയാണ്‌ ചെന്നായകൾ കാട്ടിലേക്ക്‌ പോയത്‌. പുതുപ്പാടിയിൽ ഇത്‌ മൂന്നാം തവണയാണ്‌ ജനവാസ മേഖലയിൽ ചെന്നായകൾ വളർത്തുമൃഗങ്ങളെ കൊല്ലുന്നത്‌. കണ്ണപ്പൻകുണ്ട് വടക്കേ തലക്കൽ ആയിഷയുടെ ആടിനെ കഴിഞ്ഞ ദിവസം ചെന്നായക്കൂട്ടം  കൊന്നു തിന്നിരുന്നു. കാട്ടുപന്നി,  കുരങ്ങുശല്യവും ഇവിടെ നിത്യ സംഭവമാണ്. Read on deshabhimani.com

Related News