മനുഷ്യാവകാശ കമീഷൻ ഇടപെട്ടു; കുടിവെള്ള ക്ഷാമത്തിന് പരിഹാരം



കോഴിക്കോട്  ഒമ്പത്‌ മാസമായി കുടിവെള്ളം ലഭിക്കാതെ പ്രയാസപ്പെട്ടിരുന്ന കുടുംബത്തിന്റെ പരാതി  ജല അതോറിറ്റി പരിഹരിച്ചു. സംസ്ഥാന മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ  അംഗം കെ  ബൈജുനാഥിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. മെഡിക്കൽ കോളേജ് കുയ്യാലിൽ പറമ്പിൽ എം ശിവദാസമേനോന്റെ വീട്ടിലാണ് കുടിവെള്ളം ലഭിച്ചത്. പരാതി ലഭിച്ചയുടൻ കമീഷൻ ജല അതോറിറ്റി മാനേജിങ്‌ ഡയറക്ടറോട് ആവശ്യമായ നടപടി  സ്വീകരിക്കാൻ ഉത്തരവ് നൽകിയിരുന്നു. സർവീസ് ലൈനിൽ ജലലഭ്യത കുറവായതിനാൽ അമൃത് പദ്ധതി പ്രകാരം സ്ഥാപിച്ച ലൈനിലേക്ക് കണക്‌ഷൻ മാറ്റിനൽകി ജലലഭ്യത ഉറപ്പാക്കിയതായി ജല അതോറിറ്റി  അറിയിച്ചു. Read on deshabhimani.com

Related News