സ്‌ത്രീവിരുദ്ധ ചിന്ത പൊലീസിനെ ബാധിക്കരുത്‌: പി സതീദേവി

വനിതാ കമീഷൻ ടൗൺഹാളിൽ സംഘടിപ്പിച്ച സെമിനാർ വനിതാ കമീഷൻ 
അധ്യക്ഷ പി സതീദേവി ഉദ്ഘാടനം ചെയ്യുന്നു


കോഴിക്കോട്‌ ലീംഗനീതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൊലീസിന്‌ കൃത്യമായ ധാരണവേണമെന്ന്‌ വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. കോഴിക്കോട് സിറ്റി വനിതാ പൊലീസ് സ്‌റ്റേഷൻ സുവർണ ജൂബിലിയോടനുബന്ധിച്ച് വനിതാ കമീഷൻ നടത്തിയ ‘വനിതാ–- - ശിശു സംരക്ഷണ നിയമങ്ങളും പൊലീസും' ജില്ലാതല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.  പൊതുബോധ നിർമിതിയിലെ സ്ത്രീവിരുദ്ധ ചിന്താഗതി പൊലീസിനെയും ബാധിക്കുന്നുണ്ട്. സ്ത്രീവിഷയങ്ങളിൽ പൊലീസിനെതിരെ പരാതി ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും അവർ പറഞ്ഞു.   വനിതാ കമീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷ അധ്യക്ഷയായി. ‘ബാലാവകാശ നിയമങ്ങളും പൊലീസും’ വിഷയത്തിൽ ജില്ലാ കുടുംബകോടതി ജഡ്ജി ആർ എൽ ബൈജു, ‘സ്ത്രീ സംരക്ഷണ നിയമങ്ങളും പൊലീസും’  വിഷയത്തിൽ തൃശൂർ റേഞ്ച് ഡിഐജി അജിതാ ബീഗം എന്നിവർ സംസാരിച്ചു. മേയർ ബീനാ ഫിലിപ്പ്, വനിതാ കമീഷൻ അംഗം വി മഹിളാമണി,  സിറ്റി പൊലീസ് കമീഷണർ രാജ്പാൽ മീണ, വനിതാ കമീഷൻ ഡയറക്ടർ ഷാജി സുഗുണൻ,  ഡെപ്യുട്ടി പൊലീസ് കമീഷണർ കെ ഇ  ബൈജു, കെ അജിത എന്നിവർ സംസാരിച്ചു. രാവിലെ നഗരത്തിൽ വനിതകളുടെ കൂട്ടയോട്ടവും സംഘടിപ്പിച്ചു.  Read on deshabhimani.com

Related News