പേരാമ്പ്ര സാംസ്കാരിക നിലയം നവീകരിക്കുന്നു



പേരാമ്പ്ര പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആധുനിക സ്മാർട്ട് ലൈബ്രറിയാക്കുന്നതിന്റെയും കെട്ടിടത്തിൽ ആർട്ട് ഗ്യാലറി ആരംഭിക്കുന്നതിന്റെയും ആദ്യഘട്ട പ്രവർത്തനം തുടങ്ങി.  ആദ്യഘട്ട നവീകരണ പ്രവൃത്തി പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ പ്രമോദ് ഉദ്ഘാടനംചെയ്തു. പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളന്റിയർമാരും ലൈബ്രറി നവീകരണ പരിപാടിയിൽ പങ്കാളികളായി. സ്മാർട്ട് ലൈബ്രറി ആൻഡ് ആർട്ട് ഗ്യാലറിയുടെ അടിസ്ഥാന സൗകര്യ വികസനം ജനകീയ വിഭവസമാഹരണം, പുസ്തകോത്സവം, നാടകോത്സവം, ചിത്രപ്രദർശനം തുടങ്ങിയവയിലൂടെയാണ്‌ യാഥാർഥ്യമാക്കുക. അഭിലാഷ് തിരുവോത്ത് അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ മിനി പൊൻപറ, കെ പ്രിയേഷ്, ശ്രീലജ പുതിയേടത്ത്, പഞ്ചായത്ത് അംഗങ്ങളായ സി എം സജു, വിനോദ് തിരുവോത്ത്, പി ജോന, കെ കെ പ്രേമൻ, സചിത്രൻ, ശ്രീസൂര്യ തിരുവോത്ത്, കെ സി രാജീവൻ, അശോകൻ മഹാറാണി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രാജീവൻ, അവന്തിക, നിരഞ്ജൻ എന്നിവർ സംസാരിച്ചു. വി ശ്രീനി സ്വാഗതവും പഞ്ചായത്ത്‌ അംഗം കെ നഫീസ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News