ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ: പ്രതിയുടെ വീട് കത്തിച്ചു



പയ്യോളി  ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച നാൽപ്പത്തിനാലുകാരനെ പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തു. ചൊറിയൻചാൽ താരേമ്മൽ മജീദാണ്‌(44)  അറസ്‌റ്റിലായത്‌. തുടർന്ന്‌ മജീദിന്റെ വീടിന് അജ്ഞാതർ തീയിട്ടു. ശനി പുലർച്ചെ ഒന്നോടെയാണ് തീയിട്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.   വീട്ടിൽ പ്രതി തനിച്ചാണ് താമസിച്ചുവരുന്നത്. മജീദ് സ്ഥിരം മദ്യപാനിയാണ്. സംഘം ചേർന്ന് രാത്രി  മദ്യപിച്ച് അയൽക്കാരെ നിരന്തരം ശല്യം ചെയ്യുന്നത് പതിവാണെന്ന് പരാതിയുണ്ട്‌.   പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കൊയിലാണ്ടി പോക്സോ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. Read on deshabhimani.com

Related News