സ്കൂള്‍ വിക്കി ജില്ലാ പുരസ്കാരം 
കൂമ്പാറ ഫാത്തിമാബി സ്‌കൂളിന്‌



  കോഴിക്കോട്‌ പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്കൂളുകളെക്കുറിച്ചുള്ള ഓൺലൈൻ പോർട്ടലായ സ്കൂൾ വിക്കിയിൽ മികച്ച താളുകൾക്കുള്ള  ജില്ലാതല പുരസ്‌കാരം കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറിക്ക്‌. നൊച്ചാട് ഹയർസെക്കൻഡറി സ്‌കൂൾ, ഓർക്കാട്ടേരി കെ കെ എംജിവിഎച്ച്‌എസ്‌എസ്‌  എന്നീ സ്കൂളുകൾക്കാണ് രണ്ടും മൂന്നും സ്ഥാനം. 15,000 സ്കൂളുകളെ കോർത്തിണക്കി ‘സ്കൂൾ വിക്കി' സജ്ജമാക്കിയ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ആണ് പുരസ്‌കാരം ഏർപ്പെടുത്തിയത്.  വിജയികൾക്ക്‌ 25,000-, 15,000, 10,000രൂപ വീതം ക്യാഷ് അവാർഡ് ലഭിക്കും. 16 വിദ്യാലയങ്ങൾക്കും  പ്രശംസാപത്രവുമുണ്ട്‌. Read on deshabhimani.com

Related News