കുടുംബശ്രീ ജില്ലാ കലോത്സവം 
കാക്കൂർ ചാമ്പ്യന്മാർ

വിജയികൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം പി ശിവാനന്ദനിൽനിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു


കൊയിലാണ്ടി കുടുംബശ്രീ ജില്ലാ കലോത്സവം ‘അരങ്ങ് 2023’ ൽ 37 പോയിന്റുമായി കാക്കൂർ സിഡിഎസ് ചാമ്പ്യന്മാരായി. 32 പോയിന്റോടെ പയ്യോളി രണ്ടും 28 പോയിന്റോടെ ചേമഞ്ചേരി മൂന്നും സ്ഥാനം നേടി.  ജില്ലാ പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ്‌ എം പി ശിവാനന്ദൻ വിജയികൾക്ക് ട്രോഫി വിതരണം ചെയ്തു. നഗരസഭ അധ്യക്ഷ കെ പി സുധ അധ്യക്ഷയായി. വൈസ്‌ ചെയർമാൻ കെ സത്യൻ, സ്ഥിരംസമിതി അധ്യക്ഷരായ കെ ഷിജു, ഇ കെ അജിത്, കൗൺസിലർമാരായ വി പി ഇബ്രാഹിംകുട്ടി, വത്സരാജ് കേളോത്ത്, കെ കെ വൈശാഖ്, സിഡിഎസ് അധ്യക്ഷ എം പി ഇന്ദുലേഖ, കെ വിജു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News