ബെഫി അഖിലേന്ത്യാ അവകാശ ദിനാചരണം



കോഴിക്കോട് സഹകരണ മേഖലയിലെ കേന്ദ്ര സർക്കാർ കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബെഫി അഖിലേന്ത്യാ അവകാശ ദിനാചരണം നടത്തി. ആദായനികുതി നിയമത്തിലെ ആനുകൂല്യം സഹകരണ ബാങ്കുകൾക്കുകൂടി ബാധകമാക്കുക, സഹകരണ ബാങ്കുകൾക്ക് മൂലധന സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം സിഐടിയു ജില്ലാ സെക്രട്ടറി എം ഗിരീഷ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ എം വി ധർമജൻ അധ്യക്ഷനായി. ബെഫി അഖിലേന്ത്യാ സഹകരണ സബ്കമ്മിറ്റി ജോയിന്റ്‌ കൺവീനർ കെ ടി അനിൽ കുമാർ, ബെഫി ജില്ലാ പ്രസിഡന്റ്‌ എം മോഹനൻ എന്നിവർ സംസാരിച്ചു. ഫെഡറേഷൻ ജില്ലാ സെക്രട്ടറി പി പ്രേമാനന്ദൻ സ്വാഗതവും ട്രഷറർ ടി പി അഖിൽ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News