നവ അക്ഷര സമുദ്രം പദ്ധതി തുടങ്ങി



കോഴിക്കോട് തീരപ്രദേശങ്ങളുടെ സാമൂഹ്യ, വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമിടുന്ന ‘നവ അക്ഷര സമുദ്രം’ പദ്ധതി നൈനാംവളപ്പ് ബീച്ചിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ  ഉദ്ഘാടനം ചെയ്തു. ഡോ. ഇസഡ് എ അഷ്റഫ് അധ്യക്ഷനായി. എസ്എസ്എൽസി പരീക്ഷ വിജയികളെ സബ് കലക്ടർ വി ചെൽസാസിനി ആദരിച്ചു. ടി മഞ്ജു ദേവ് പദ്ധതി വിശദീകരിച്ചു. എൻഫ പ്രസിഡന്റ് സുബൈർ നൈനാംവളപ്പ്, പ്രൊഫ. അബ്ദു നാസർ, ഒ അക്ഷയ് കുമാർ, എസ് ശർഷാദ് അലി, കെ വി സുൽഫീക്കർ, ടി കെ റയീസ്, ഹമീദ് സാലിം, ഡോ. നംഷാദ്, നസ്മിന നാസ്സർ, പ്രൊജക്റ്റ്‌ കോ–-ഓഡിനേറ്റർ എസ്‌ ശരണ്യ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News