കിണറ്റിൽ വീണ പശുവിനെയും 
രക്ഷിക്കാനിറങ്ങിയവരെയും പുറത്തെത്തിച്ചു

പെരുവണ്ണാമൂഴിയിൽ 65 അടി താഴ്ചയുള്ള കിണറ്റിൽ വീണ പശുവിനെയും രക്ഷിക്കാനിറങ്ങി കിണറ്റിൽ കുടുങ്ങിയവരെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തുന്നു


പേരാമ്പ്ര കിണറ്റിലകപ്പെട്ട പശുവിനെയും രക്ഷിക്കാനായി കിണറ്റിലിറങ്ങി കുടുങ്ങിയ രണ്ടുപേരെയും പേരാമ്പ്ര അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.  പെരുവണ്ണാമൂഴി താഴത്തുവയലില്‍ എഴുത്തുപുരയ്ക്കല്‍ സനലിന്റെ വീട്ടിലെ 65 അടി താഴ്ചയും 15 അടിയോളം വെള്ളവുമുള്ള കിണറ്റില്‍ വീണ പശുവിനെയും അതിനെ രക്ഷപ്പെടുത്തുന്നതിനായി കിണറ്റിലിറങ്ങി തിരിച്ചുകയറാനാകാതെ പ്രയാസപ്പെട്ട കുന്നോത്ത് സന്തോഷ്, കുഞ്ഞാമ്പുറത്ത് കെ സി ഷാജി എന്നിവരെയുമാണ് പേരാമ്പ്ര അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്.  സ്റ്റേഷന്‍ ഓഫീസര്‍  സി പി ഗിരീശന്‍, അസിസ്റ്റന്റ്‌ സ്റ്റേഷന്‍ ഓഫീസര്‍ പി സി പ്രേമന്‍ എന്നിവരുടെ നേതൃത്വത്തില്‍  അഗ്നിരക്ഷാസേന ഓഫീസർ കെ കെ ശിഖിലേഷ് കിണറ്റിലിറങ്ങി ഇരുവരെയും പശുവിനെയും കരയ്ക്കെത്തിച്ചു. Read on deshabhimani.com

Related News