നാളികേര സംഭരണം ഉടന്‍ ആരംഭിക്കണം: സിപിഐ എം



കോഴിക്കോട്‌  കേരഫെഡ് നാളികേര സംഭരണം ഉടൻ ആരംഭിക്കണമെന്നും കൃഷിക്കാർക്ക് തറവില ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു. സംസ്ഥാനത്ത്‌ നാളികേരം കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന ജില്ലയാണ് കോഴിക്കോട്. കോടിക്കണക്കിന് തേങ്ങയാണ് വർഷവും ഉൽപ്പാദിപ്പിക്കുന്നത്. പതിനായിരക്കണക്കിന് കൃഷിക്കാരുടെ വരുമാനവുമാണിത്‌. സർക്കാർ നിശ്ചയിച്ച തറവിലയ്‌ക്ക് നാളികേരം സംഭരിക്കാൻ ജില്ലയിൽ സംവിധാനങ്ങളില്ല. 22 രൂപയാണ് ഒരു കിലോ തേങ്ങയ്‌ക്ക്‌ ലഭിക്കുന്ന കമ്പോള വില. കേരഫെഡിന് സംഭരണത്തിനുള്ള അനുമതി കേന്ദ്രസർക്കാർ നിഷേധിച്ചതിനാലാണ്‌ സംഭരണം നടക്കാത്തത്. ഈ സാഹചര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന്‌ സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News