ഐഐഎംകെയും ഐസിഎസ്ഐയും കൈകോർക്കുന്നു



കോഴിക്കോട് ഗവേഷണത്തിലും പരിശീലനത്തിലും അക്കാദമിക് കോഴ്സുകളിലുമുൾപ്പെടെ വിശാലമായ സഹകരണത്തിനൊരുങ്ങി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ മാനേജ്മെന്റ് കോഴിക്കോടും (ഐഐഎംകെ) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടീസ് ഓഫ് ഇന്ത്യയും (ഐസിഎസ്ഐ) സമാനമായ മേഖലകളിലെല്ലാം ഒരുമിച്ച് പ്രവർത്തിക്കാൻ ഇരു സ്ഥാപനങ്ങളും ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഐഐഎംകെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലഫ്റ്റനന്റ് കേണൽ (റിട്ട.) എം ജൂലിയസ് ജോർജും ഐസിഎസ്ഐ പ്രസിഡന്റ്‌ ദേവേന്ദ്ര ദേശ്പാണ്ഡെയുമാണ് ഒപ്പുവെച്ചത്. ഐഐഎംകെ ഡയറക്ടർ പ്രൊഫ. ദേബാശിഷ്‌ ചാറ്റർജി സന്നിഹിതനായി.  ധാരണപത്രത്തിന്റെ അടിസ്ഥാനത്തിൽ പരിശീലന പരിപാടികളും സെമിനാറുകളും ശിൽപ്പശാലകളും സംഘടിപ്പിക്കും. പ്രൊഫഷണലുകൾക്കും കോർപറേറ്റ് എക്സിക്യൂട്ടീവുകൾക്കും രണ്ട് സ്ഥാപനങ്ങളിലെയും അധ്യാപകർക്കും വിദ്യാർഥികൾക്കും ഗവേഷകർക്കും ഇവ പ്രയോജനപ്പെടുത്താം. അധ്യാപകരെയും പഠന ജേണലുകളും പഠന സാമഗ്രികളും പരസ്പരം കൈമാറും. Read on deshabhimani.com

Related News