ന്യൂഡൽഹിയിൽ 29ന് പ്രതിഷേധ ധർണ



കോഴിക്കോട് പെൻഷനേഴ്സ് അസോസിയേഷന്റെ (എഐഐപിഎ) ആഭിമുഖ്യത്തിൽ 29ന് ന്യൂഡൽഹി ജന്തർമന്ദറിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും. ഫാമിലി പെൻഷൻ  30% ആയി വർധിപ്പിക്കുക, പെൻഷൻ പരിഷ്കരണം ഉടൻ നടപ്പാക്കുക, പുതിയ പെൻഷൻ പദ്ധതി (എൻപിഎസ്) ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.   കേന്ദ്ര ജീവനക്കാർക്ക് ലഭ്യമാക്കിയ പെൻഷൻ പരിഷ്‌കരണം  എൽഐസിയിലും പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളിലും നടപ്പാക്കിയിട്ടില്ല. കുടുംബ പെൻഷൻ 30% ആയി വർധിപ്പിക്കാൻ എൽഐസി ഡയറക്ടർ ബോർഡ്‌ 2019 സെപ്തംബറിൽ കേന്ദ്ര സർക്കാരിന് ശുപാർശ നൽകിയെങ്കിലും മൂന്നര വർഷത്തിലേറെയായിട്ടും കേന്ദ്ര സർക്കാർ നടപ്പാക്കിയിട്ടില്ല.   ധർണക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌  രാജ്യത്തെമ്പാടുമുള്ള എൽഐസി ഡിവിഷണൽ ഓഫീസുകൾക്ക്‌ മുമ്പിലും പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളുടെ റീജണൽ ഓഫീസുകൾക്ക് മുമ്പിലും  29ന്‌ ഐക്യദാർഢ്യ പ്രകടനവും നടക്കും. Read on deshabhimani.com

Related News