കുറ്റ്യാടി കനാൽ 
വീണ്ടെടുപ്പ്‌ നാളെ



കോഴിക്കോട്‌ കാടും ചെളിയും കാരണം ഒഴുക്ക്‌ തടസ്സപ്പെട്ട കുറ്റ്യാടി കനാൽ റിപ്പബ്ലിക്‌ ദിനത്തിൽ കർഷകസംഘം നേതൃത്വത്തിൽ വീണ്ടെടുക്കും. 75 കിലോമീറ്റർ നീളമുള്ള രണ്ടുമെയിൻ കനാലുകളും മുന്നൂറിലധികം കിലോമീറ്റർ ദൂരത്തിലുള്ള ഉപകനാലുകളും വൃത്തിയാക്കി 36,000 ഏക്കർ  ജലസേചന സൗകര്യം ഉറപ്പാക്കുന്ന പ്രവൃത്തിയിൽ അരലക്ഷം പേർ പങ്കാളികളാവും. കായണ്ണയിൽ രാവിലെ എട്ടിന്‌ മന്ത്രി റോഷി അഗസ്‌റ്റിൻ ഉദ്‌ഘാടനംചെയ്യും. ടി പി രാമകൃഷ്‌ണൻ എംഎൽഎ അധ്യക്ഷനാകും. കർഷകസംഘം ജില്ലാ സെക്രട്ടറി ജോർജ്‌ എം തോമസ്‌, ജില്ലാ പ്രസിഡന്റ്‌ എം മെഹബൂബ്‌ എന്നിവർ പങ്കെടുക്കും. ഓരോ കിലോമീറ്ററിലും 100 പേർ വീതം പങ്കാളിയാവും. വടകര, കൊയിലാണ്ടി താലൂക്കുകളും കോഴിക്കോട്‌ താലൂക്കിലെ ഏതാനും പഞ്ചായത്തുകളുമാണ്‌ കുറ്റ്യാടി ജലസേചന പദ്ധതിയുടെ പരിധിയിലുള്ളത്‌.  കർഷകസംഘം, കെഎസ്‌കെടിയു, സിഐടിയു, മഹിളാ അസോസിയേഷൻ, ഡിവൈഎഫ്‌ഐ, എൻആർഇജി യൂണിയൻ, എസ്‌എഫ്‌ഐ, കെഎസ്‌ടിഎ തുടങ്ങിയ സംഘടനകളും വിവിധ സാംസ്കാരിക സംഘടനകളും  ശുചീകരണത്തിൽ പങ്കാളികളാവും. Read on deshabhimani.com

Related News