ബാലികാ വാരം ഒപ്പമുണ്ടാകും എപ്പോഴും



  കോഴിക്കോട്‌  ബാലികമാർക്ക്‌ കരുതലേകിയും   വിവിധ ക്ലാസുകൾ നൽകിയും ഒപ്പം നിൽക്കുകയാണ്‌ നാടാകെ.  ഇനിയുള്ള രണ്ടാഴ്‌ചക്കാലം ബോധവൽക്കരണത്തിന്റെയും വിവിധ ക്ലാസുകളുടെയും കാലമാണ്‌. ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലാണ്‌ ബോധവൽക്കരണ വാരം സംഘടിപ്പിക്കുന്നത്‌. ഐസിഡിഎസിന്റെയും പിന്തുണയുണ്ട്‌.  ചൊവ്വാഴ്‌ച മുതൽ തുടങ്ങുന്ന വാരാചരണത്തിൽ കുട്ടികൾക്കുള്ള ശാരീരിക–-  മാനസികാരോഗ്യ വിഷയങ്ങൾ,  സൈബർ ഇടങ്ങളിലെ ചൂഷണം എന്നിവയിൽ   ക്ലാസുകളുണ്ടാകും. സമൂഹ മാധ്യമങ്ങളിലൂടെയാണ്‌ സംവദിക്കുക.    അങ്കണവാടികളുടെ നേതൃത്വത്തിലുള്ള അഡോളസെന്റ്‌ ഗ്രൂപ്പ്‌ ക്ലബ്ബി(എജി ക്ലബ്‌)ലൂടെയാണ്‌ കൗമാരക്കാരായ പെൺകുട്ടികൾക്കും മുതിർന്ന സ്‌ത്രീകൾക്കും കൈത്താങ്ങേകുന്നത്‌. ഇതോടൊപ്പം ആൺകുട്ടികളെയും ഉൾപ്പെടുത്തും. സ്‌കൂൾ, അങ്കണവാടികൾ, ആരോഗ്യ ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹായത്തോടെയാണിത്‌.    കരുതലേകാൻ 
ആശ്വാസനിധിയും 
സ്‌പോൺസർഷിപ്പുമുണ്ട്‌ ലൈംഗികമായി അതിക്രമിക്കപ്പെട്ട കുട്ടികൾ, ആസിഡ്‌ ആക്രമണത്തിന്‌ ഇരയായവർ, ഗാർഹികാതിക്രമത്തിന്റെ ഇരകൾ എന്നിവർക്കെല്ലാം വനിതാശിശു വികസനവകുപ്പിന്റെ നേതൃത്വത്തിൽ ആശ്വാസ നിധി നൽകുന്നു. ഇതോടൊപ്പം നിയമപരിരക്ഷയും നൽകുന്നുണ്ട്‌.    പതിനെട്ട്‌ വയസ്സിന്‌ താഴെയുള്ള കുട്ടികൾക്ക്‌ സ്‌പോൺസർഷിപ്പ്‌ പദ്ധതിയിലൂടെ 2000 രൂപവരെ മാസത്തിൽ ലഭ്യമാക്കുന്നു.  ജില്ലാ റിസോഴ്‌സ്‌ സെന്ററിലൂടെ കൗൺസലിങ്ങും  പഠന വൈകല്യത്തെ മറികടക്കാനുള്ള ക്ലാസുകളുമുണ്ട്‌.   ഔവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രനിലൂടെ കൗമാര പ്രായക്കാർക്കൊപ്പം നിൽക്കുന്ന വിവിധ പദ്ധതികളും  നടപ്പാക്കുന്നു. Read on deshabhimani.com

Related News