സിനിമയിൽ നിന്ന് പേര് 
ഒഴിവാക്കിയതായി ആരോപണം



 കോഴിക്കോട്  സിനിമയിൽനിന്ന്  പേര്  വെട്ടിമാറ്റി നിർമാതാവ് ചതിച്ചെന്ന് സംവിധായകൻ ചാലിയാൽ രഘു വാർത്താ  സമ്മേളനത്തിൽ പറഞ്ഞു. സോറൊ എന്ന സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ തന്റെ പേര്  നീക്കം ചെയ്യുകയും  പകരം നിർമാതാക്കളിൽ ഒരാളായ സുരേഷ് സോപാനത്തിന്റെ പേര് ചേർക്കുകയും ചെയ്തു എന്നാണ്‌ ആരോപണം.   ഒരു മാസികയിൽ പ്രസിദ്ധീകരിച്ച വാർത്തയിലാണ്‌  സംവിധായകനായി   സുരേഷ് സോപാനത്തി‍െന്റെ പേരുള്ളത്.  നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും രഘു പറഞ്ഞു. Read on deshabhimani.com

Related News