ഇന്ധന വിലവർധനക്കെതിരെ നാടെങ്ങും പ്രതിഷേധ തീ

സിപിഐ എം തിരുവമ്പാടി ഏരിയാ കമ്മിറ്റി മുക്കത്ത് നടത്തിയ ധർണ 
ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു


 കോഴിക്കോട്‌  പെട്രോൾ–-ഡീസൽ -–- പാചകവാതക–- - മണ്ണെണ്ണ വിലവർധനക്കെതിരെ നാടെങ്ങും ജനങ്ങൾ  തെരുവിലിറങ്ങി, പൊതുഇടങ്ങൾ സമരവേദിയായി.     സിപിഐ എം നേതൃത്വത്തിലാണ്‌ ജില്ലയിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക്‌ മുന്നിലും തെരുവുകളിലും പ്രതിഷേധിച്ചത്‌. പലയിടങ്ങളിൽ രാവിലെ 10ന്‌ ആരംഭിച്ച പ്രതിഷേധ പരിപാടികൾ വൈകിട്ട്‌ വരെ നീണ്ടു. ജില്ലയിൽ 16 കേന്ദ്രങ്ങളിലായിരുന്നു ധർ ണ. മുക്കം  സിപിഐ എം തിരുവമ്പാടി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ  മുക്കത്ത് ബഹുജന ധർണ നടത്തി. എസ് കെ പാർക്കിൽ  ജില്ലാ കമ്മിറ്റി അംഗം ടി വിശ്വനാഥൻ  ഉദ്ഘാടനം ചെയ്തു. വി കെ വിനോദ് അധ്യക്ഷനായി. ജോളി ജോസഫ്, ജോണി ഇടശ്ശേരി, വി കുഞ്ഞൻ, നഗരസഭാ ചെയർമാൻ പി ടി ബാബു, വി വസീഫ്, എ കല്യാണിക്കുട്ടി, നാസർ കൊളായി, ദിപു പ്രേംനാഥ്, സി എൻ പുരുഷോത്തമൻ, ഗീത വിനോദ്, കെ സി നാടിക്കുട്ടി, കെ ടി ബിനു, കെ പി വിനു, കെ ബാബു, എ എസ് രാജു എന്നിവർ സംസാരിച്ചു. കെ ടി ശ്രീധരൻ സ്വാഗതവും എ കെ ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു.    മത്തായിചാക്കോ മന്ദിര പരിസരത്തുനിന്നും പ്രകടനമായെത്തിയാണ് പ്രവർത്തകർ ധർണയിൽ പങ്കെടുത്തത്. വിവിധ വർഗ- ബഹുജന സംഘടനകൾ ധർണയെ അഭിവാദ്യം ചെയ്തു. മുക്കം വിജയൻ , കുവപ്പള്ളി കാദർ എന്നിവർ ചേർന്ന് നാടകവും അനിഷ്‌കാ അമ്മന്നൂർ, ഭാസ്കരൻ, മുക്കം വിജയൻ, പ്രീതി എന്നിവർ ഗാനങ്ങളും അവതരിപ്പിച്ചു. മറ്റു കലാ പരിപാടികളും അരങ്ങേറി. താമരശേരി താമരശേരിയിൽ പഴയ സ്റ്റാൻഡ്‌ പരിസരത്ത് നടന്ന പ്രതിഷേധ ധർണ ജില്ലാ സെക്രട്ടറിയറ്റംഗം ജോർജ്‌ എം തോമസ് ഉദ്ഘാടനംചെയ്തു.  ഏരിയാ സെക്രട്ടറി ആർ പി ഭാസ്കരൻ അധ്യക്ഷനായി. കെ ജമീല, സാദിക്ക്‌ മുഹമ്മദ്‌, വി രവീന്ദ്രൻ, ശുഹൈബ്‌, കെ സി വേലായുധൻ, ടി കെ അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. എൻ കെ സുരേഷ്‌ സ്വാഗതം പറഞ്ഞു.  തുടർന്ന്‌ വിവിധ കലാകാരൻമാരുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി. Read on deshabhimani.com

Related News