ജ്വല്ലറി തട്ടിപ്പ്: - നിക്ഷേപകർ ധർണ നടത്തി

കുളങ്ങരത്താഴ നിക്ഷേപകർ നടത്തിയ ധർണ


കുറ്റ്യാടി  ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനിരയായവർക്ക് നീതി ലഭ്യമാക്കുക, കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക, തൊണ്ടിമുതൽ ഉടൻ കണ്ടെത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ നിക്ഷേപകർ കുളങ്ങരത്താഴയിൽ പ്രതിഷേധ ധർണ നടത്തി. കുറ്റ്യാടി കടേക്കചാലിൽനിന്ന് പ്രകടനമായെത്തി കുളങ്ങര താഴയിലാണ്‌ ധർണ ആരംഭിച്ചത്.  നിക്ഷേപകർക്ക് നീതി ലഭ്യമാകുന്നത് വരെ തുടർച്ചയായ സമരങ്ങൾ നടത്തുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. ചെയർമാൻ ജിറാസ് പേരാമ്പ്ര, കൺവീനർ സുബൈർ കുറ്റ്യാടി, സലാം മാപ്പിളാണ്ടി, ഇ എ റഹ്‌മാൻ, പി കെ മഹബൂബ്, മൂസ ഹാജി വാണിമേൽ എന്നിവർ സംസാരിച്ചു.  സർവകക്ഷി പൊതുയോഗത്തിൽ  എം കെ ശശി, എ എം റഷീദ്, എൻ സി കുമാരൻ, പി കെ സുരേഷ്, എ എഫ് റിയാസ് എന്നിവർ സംസാരിച്ചു Read on deshabhimani.com

Related News