നൂറുദിനം പൂർത്തിയാക്കി 
ഡിവൈഎഫ്ഐ ഹൃദയപൂർവം പദ്ധതി

ഡിവൈഎഫ്ഐ ഹൃദയപൂർവം പദ്ധതി നൂറാം ദിനത്തിൽ വി വസീഫ് പ്രഭാതഭക്ഷണ വിതരണം ഉദ്ഘാടനംചെയ്യുന്നു


നാദാപുരം  ജീവകാരുണ്യത്തിന് കൈത്താങ്ങായി ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിലുള്ള പ്രഭാത ഭക്ഷണവിതണം ‘ഹൃദയപൂർവം’ പദ്ധതി നൂറുദിനങ്ങൾ പൂർത്തിയാക്കി. 2021 ജൂലൈ 15നാണ് നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ രോഗിക്കും കൂട്ടിരിപ്പുകാർക്കും സാന്ത്വനമായി പ്രഭാതഭക്ഷണം എത്തിച്ചുനൽകുന്ന പദ്ധതിക്ക് തുടക്കമായത്. ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലുള്ള 217 യൂണിറ്റുകളിൽനിന്നാണ് ആശുപത്രിയിൽ ഭക്ഷണമെത്തിക്കുന്നത്. ദിവസേന തെരഞ്ഞെടുക്കപ്പെടുന്ന യൂണിറ്റിലെ പ്രവർത്തകർ പ്രത്യേക കൗണ്ടർ വഴി ഭക്ഷണം നൽകും.  നൂറാം ദിനത്തിലെ ഭക്ഷണ വിതരണം ജില്ലാ സെക്രട്ടറി വി വസീഫ് ഉദ്ഘാടനംചെയ്തു. അഡ്വ. രാഹുൽ രാജ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി വനജ, ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി എ മോഹൻദാസ്, ജില്ലാ ട്രഷറർ പി സി ഷൈജു, ബ്ലോക്ക് ട്രഷറർ എ കെ ബിജിത്ത്, കാസിം തൂണേരി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News