തകർത്തത്‌ 
4 കെഎസ്‌ആർടിസി 
ബസ്സുകൾ

കല്ലായിൽ ഹർത്താലനുകൂലികൾ അടിച്ചു തകർത്ത ലോറി


കോഴിക്കോട്  ജില്ലയിൽ വിവിധ റൂട്ടുകളിലുള്ള നാല് കെഎസ്ആർടിസി ബസ്സുകൾക്കുനേരെ കല്ലേറുണ്ടായി. തൃശൂർ–-കണ്ണൂർ, കോഴിക്കോട്–-ബംഗളൂരു, കൽപ്പറ്റ–-കോഴിക്കോട്,  ഗുരുവായൂർ–-പൊന്നാനി റൂട്ടുകളിൽ സർവീസ് നടത്തിയ  ബസ്സുകൾക്ക് നേരെയാണ് കല്ലേറുണ്ടായത്. ജില്ലയിൽ മാത്രമായി ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. താമരശേരി ഡിപ്പോയിൽനിന്ന്‌ 14 ബസ്സുകൾ പൊലീസ് സുരക്ഷയോടെ രാവിലെ സർവീസ് നടത്തി. തിക്കോടിയിൽ ലോറിക്കുനേരെയുണ്ടായ കല്ലേറിൽ തിരൂർ സ്വദേശി വിജീഷിന് കണ്ണിന് പരിക്കേറ്റു.  വിവിധ സ്റ്റേഷൻ പരിധികളിൽനിന്നായി പത്തിലേറെ പ്രവർത്തകരെ പൊലീസ്  കരുതൽ തടങ്കലിൽ വച്ചു. അതേസമയം പിഎസ്‌സി  അടക്കം പരീക്ഷകൾക്ക് മാറ്റം ഇല്ലാത്തതിനാൽ പലയിടത്തും ആളുകളുടെ യാത്ര ദുരിതത്തിലാക്കി. ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി ആവശ്യാനുസരണം സർവീസ് നടത്തിയിരുന്നു. Read on deshabhimani.com

Related News