കർഷകസംഘം ജില്ലാ സമ്മേളനം: 
28ന് പതാക ഉയരും



പേരാമ്പ്ര കർഷകസംഘം ജില്ലാ സമ്മേളനത്തിന്‌ പേരാമ്പ്രയിലെ ടി ശിവദാസമേനോൻ നഗറിൽ 28ന് വൈകിട്ട് പതാക ഉയരും. ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് പതാകയും കല്പത്തൂരിലെ രക്തസാക്ഷി കെ ചോയി സ്മാരകത്തിൽനിന്ന് കൊടിമരവും എത്തിക്കും. പതാകജാഥക്ക് അഡ്വ. ഇ കെ നാരായണനും കൊടിമരജാഥയ്ക്ക് കെ ഷിജുവും നേതൃത്വം നൽകും. 29, 30 തീയതികളിൽ വി കെ പീതാംബരൻ നഗറിലാണ് (പേരാമ്പ്ര വി വി ദക്ഷിണാമൂർത്തി ടൗൺ ഹാൾ) പ്രതിനിധി സമ്മേളനം. മന്ത്രി കെ എൻ ബാലഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. 30ന് വൈകിട്ട് ഉജ്വല പ്രകടനവും പൊതുസമ്മേളനവും നടക്കും. അരനൂറ്റാണ്ടിനു ശേഷമാണ് കർഷകസംഘം ജില്ലാ സമ്മേളനത്തിന് പേരാമ്പ്ര വേദിയാകുന്നത്.  സമ്മേളനം ചരിത്രസംഭവമാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. പേരാമ്പ്ര ഏരിയയുടെ വിവിധ കേന്ദ്രങ്ങളിൽ അനുബന്ധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.   Read on deshabhimani.com

Related News