വ്യാപാരികള്‍ക്കായി പ്രത്യേക മന്ത്രാലയം വേണം: എളമരം കരീം



കോഴിക്കോട്  സംസ്ഥാനത്ത്‌ വ്യാപാരികളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും ചർച്ച ചെയ്യാനും പരിഹാരം കാണാനും പ്രത്യേക മന്ത്രാലയം  വേണമെന്ന് എളമരം കരീം എംപി. വ്യാപാരി വ്യവസായി സമിതിയുടെ 11ാം സംസ്ഥാന സമ്മേളന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാരമേഖലക്ക് പ്രത്യേക വകുപ്പ് ഉണ്ടാക്കണമെന്ന് 2006ൽ സംസ്ഥാന സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ അത് ഫലപ്രാപ്തിയിൽ എത്തിയില്ല. ഏതായാലും വ്യാപാരികളുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ ശക്തമായ ഇടപെടൽ നടത്തേണ്ടതുണ്ട്.    കേരളത്തിൽ ചെറുകിട വ്യാപാരികളുടെ നിലനിൽപ്പിനായുള്ള നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. എന്നാൽ, കേന്ദ്രമാകട്ടെ വൻകിട കുത്തകക്കാരുടെ ക്ഷേമം മാത്രമാണ് ലക്ഷ്യമിടുന്നത്.  വ്യാപാരികൾ പലപ്പോഴും കട ഒഴിപ്പിക്കുന്ന അവസ്ഥ നേരിടുന്നുണ്ട്. പല വികസന പ്രവർത്തനങ്ങളും വരുമ്പോൾ ഇത് സംഭവിക്കുന്നു. വികസനത്തിന് ആരും എതിരല്ല. എന്നാൽ നഷ്ടപരിഹാരം കടയുടമക്ക് മാത്രമാണ് കിട്ടുന്നത്. വർഷങ്ങളായി കച്ചവടം നടത്തുന്ന വ്യാപാരിക്ക് ഒന്നും കിട്ടുന്നില്ല. ഈ അവസ്ഥക്ക് മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News