എസ്എഫ്ഐ സമ്മേളനം: 
കൊടിമരജാഥയ്ക്ക് ഉജ്വല സ്വീകരണം

എസ്എഫ്ഐ കൊടിമര ജാഥക്ക് കോഴിക്കോട് നഗരത്തിൽ നൽകിയ സ്വീകരണം


കോഴിക്കോട്‌ എസ്എഫ്ഐ മുപ്പത്തി നാലാമത് സംസ്ഥാന സമ്മേളനത്തിന്റെ കൊടിമര ജാഥയ്ക്ക് ജില്ലയിൽ ഉജ്വല സ്വീകരണം. തിങ്കളാഴ്‌ച  കോഴിക്കോട് മുതലക്കുളം മൈതാനിയിൽ ആവേശോജ്വല  സ്വീകരണമാണ്‌ നൽകിയത്‌.  പകൽ  രണ്ടോടെ ജാഥ മലപ്പുറം ജില്ലാ അതിർത്തിയായ ഐക്കരപ്പടിയിൽ പ്രവേശിച്ചു. തിരുവമ്പാടി, കുന്നമംഗലം, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, കോഴിക്കോട് ടൗൺ എന്നിവിടങ്ങളിൽനിന്ന്‌ ബൈക്ക് റാലിയായിവന്ന ജാഥ   മുതലക്കുളം മൈതാനത്ത് എത്തി. നാനൂറോളം പേർ പങ്കെടുത്ത ജാഥ രാമനാട്ടുകരയിൽ സമാപിച്ചു.  പി കെ ശ്രീരാഗ് അധ്യക്ഷനായി. എം ഗിരീഷ്, പി നിഖിൽ, കെ ദാമോദരൻ, ടി അതുൽ, ആർ സിദ്ധാർത്ഥ്, കെ വി അനുരാഗ്, പി താജുദ്ധീൻ എന്നിവർ സംസാരിച്ചു. അക്ഷയ് കുമാർ സ്വാഗതവും ഖദീജ ഹിബ നന്ദിയും പറഞ്ഞു. കണ്ണൂർ തളിപ്പറമ്പിലെ അനശ്വര രക്തസാക്ഷി ധീരജിന്റെ  സ്മൃതി മണ്ഡപത്തിൽനിന്ന്‌ കേന്ദ്രകമ്മിറ്റിയംഗം എ പി അൻവീറിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജാഥക്ക് അഴിയൂരിൽ ശനിയാഴ്‌ച വലിയ വരവേൽപ്പാണ്‌ നൽകിയത്‌. തുടർന്ന് വടകര, കൊയിലാണ്ടി എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം ഈസ്റ്റ്ഹില്ലിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജാഥാ മാനേജർ ജോബിസൺ ജെയിംസ് സംസാരിച്ചു. Read on deshabhimani.com

Related News