വിദ്യാഭ്യാസ വികസനത്തിന്‌ അടിത്തറയിട്ട്‌ സെമിനാർ



കോഴിക്കോട്‌ ജില്ലാ പഞ്ചായത്തിന്റെ  വാർഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള വിദ്യാഭ്യാസ വികസന സെമിനാർ പ്രസിഡന്റ്‌ ഷീജാശശി ഉദ്ഘാടനംചെയ്തു.    സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസവും  തൊഴിലും, ഭിന്നശേഷി വിദ്യഭ്യാസം, നൈപുണ്യ വികസന വിദ്യാഭ്യാസം,  ആരോഗ്യ കായിക വിദ്യഭ്യാസം, ഗോത്രവർഗ തീരദേശ വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളിൽ നൂതനവും ഫലപ്രദവുമായ പദ്ധതികൾക്കുള്ള   നിർദേശങ്ങൾ  സെമിനാറിൽ  ഉയർന്നു.   ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ സ്ഥിരം സമിതി  അധ്യക്ഷ എൻ എം  വിമല അധ്യക്ഷയായി.  കാലടി സർവകലാശാല  മുൻ വൈസ് ചാൻസലർ ഡോ. ജെ പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ഉപഡയറക്ടർ വി പി മിനി,   വൈസ് പ്രസിഡന്റ എൻ പി ശിവാനന്ദൻ,   സ്ഥിരം സമിതി അധ്യക്ഷരായ പി  സുരേന്ദ്രൻ,  കെ വി റീന,   വി പി ജമീല, ജില്ലാ പഞ്ചായത്തംഗങ്ങളായ  കൂടത്താംകണ്ടി സുരേഷ്‌, നാസർ എസ്റ്റേറ്റ് മുക്ക് എന്നിവർ സംസാരിച്ചു.  കെ കെ ശിവദാസൻ, ഡോ.ടി വി സുനീഷ്,  പി വി  ഗോപിരാജ്, സന്ധ്യാ ശേഖർ, അജയൻ കാവുങ്ങൽ, ഡോ. പി കെ ഷാജി, ഡോ.ആർ  രാഹുൽ, ഡോ. യു കെ അബ്ദുൾ നാസർ  എന്നിവർ ക്ലാസെടുത്തു.   സെക്രട്ടറി ടി  അഹമ്മദ് കബീർ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News