ഉത്സവനഗരിയിലെ മാലിന്യം നീക്കി ഹരിതകർമസേന



കൊയിലാണ്ടി  പൊയിൽക്കാവ് ഉത്സവനഗരിയിലെ മാലിന്യങ്ങൾ നീക്കംചെയ്ത് പഞ്ചായത്ത് ഹരിതകർമസേനയും ഭരണസമിതിയും.  ഉത്സവനഗരിയും പരിസരപ്രദേശവും പ്ലാസ്റ്റിക് കുപ്പികളാലും മറ്റ്  മാലിന്യങ്ങളാലും നിറഞ്ഞുകിടക്കുകയായിരുന്നു.        രണ്ടു ദിവസമായിട്ടും ആരും നീക്കംചെയ്യാതിരുന്നപ്പോൾ പഞ്ചായത്ത് ഭരണസമിതിയും ഹരിതകർമസേനയും രംഗത്തിറങ്ങി. പ്രസിഡന്റ്‌ ഷീബ മലയിൽ, വൈസ് പ്രസിഡന്റ്‌ പി വേണു, ബേബി സുന്ദർരാജ്, കെ രമേശൻ, ബീന, ജയശ്രീ, ഹരിതകർമസേനാംഗങ്ങളായ ബ്രജിത, സജിത, സന്ധ്യ എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News