മരണാനന്തരസഹായവുമായി മുക്കം അർബൻ സൊസൈറ്റി



മുക്കം അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി പാവപ്പെട്ട കുടുംബങ്ങൾക്ക് മരണാനന്തര ചടങ്ങുകൾക്ക് 5000 രൂപ വീതം സഹായം നൽകുന്ന പദ്ധതി ആരംഭിച്ചു.  ഇട്ടാരം  കോട്ടുമ്മലിലെ തിരുമാലക്കുട്ടിയുടെ മകൾ പ്രേമയ്ക്ക് തുക കൈമാറി മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു  ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ്‌ കപ്യേടത്ത് ചന്ദ്രൻ അധ്യക്ഷനായി.  വൈസ് പ്രസിഡന്റ്‌   കെ കമലാക്ഷി, ഡോ. സി ജെ തിലക്‌, ഡോ. എ മനോജ്, ഡോ. ഗീതാ തിലക്, ബഷീർ തെച്ച്യാട്, എം പി മാധവൻ, പ്രസന്ന ചോയി, ടി കെ അബ്ദുറഹിമാൻ, സെക്രട്ടറി വി സച്ചിൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News