ആരോഗ്യ, വിദ്യാഭ്യാസ മേഖലക്ക്‌ ഊന്നൽ നൽകി തൂണേരി ബ്ലോക്ക് ബജറ്റ്



നാദാപുരം  ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക, ഉൽപ്പാദന മേഖലക്ക് പ്രധാന്യംനൽകി തൊഴിലവസരങ്ങൾ സൃഷ്ടിച്ച്  ദാരിദ്ര്യ ലഘുകരണത്തിന് ലക്ഷ്യവുമായി തൂണേരി ബ്ലോക്ക് ബജറ്റ്. 140,17,99,753 രൂപ വരവും 139,70,75,500 രൂപ ചെലവും 47,24,253 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ്‌ ടി കെ അരവിന്ദാക്ഷൻ അവതരിപ്പിച്ചു. വിഭിന്ന ശേഷി കുട്ടികളുടെ സമഗ്ര വികസനത്തിനായുള്ള ഉയരും ഞാൻ നാടാകെ പദ്ധതിക്ക്‌ -25 ലക്ഷം, വനിതാ ശാക്തീകരണത്തിന് 45 ലക്ഷം, വയോജനങ്ങളുടെ ഉന്നമനത്തിന്‌ 25 ലക്ഷം, പൊതുജനാരോഗ്യമേഖലക്ക്‌  2 കോടി 10 ലക്ഷം എന്നിവ വകയിരുത്തി. 
മാലിന്യ സംസ്കരണത്തിന് 50 ലക്ഷം, കാർഷിക ഉൽപ്പാദന മേഖല 78 ലക്ഷം, പാർപ്പിട മേഖല 75 ലക്ഷം, പട്ടികജാതി പട്ടികവർഗ സമഗ്ര വികസനത്തിന്‌ 32 ലക്ഷം, പശ്ചാത്തല മേഖലക്ക്‌ 60 ലക്ഷം, ചെറുകിട വ്യവസായ മേഖലക്ക്‌ 45 ലക്ഷം എന്നിങ്ങനെയും വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് പ്രസിഡന്റ്‌ കെ പി വനജ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി പ്രദീഷ്, നസീമ കൊട്ടാരത്തിൽ, അഡ്വ. ജ്യോതി ലക്ഷ്‌മി, എൻ പത്മിനി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ കെ ഇന്ദിര, രജീന്ദ്രൻ കപ്പള്ളി, ബിന്ദു പുതിയോട്ടിൽ, സെക്രട്ടറി ദേവികരാജ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News