നാദാപുരത്ത് പത്ത് മാസം; പതിനായിരം വരിക്കാർ
നാദാപുരം ദേശാഭിമാനി ദിനപത്രത്തിന് 10 മാസത്തിനിടെ പതിനായിരം വാർഷിക വരിക്കാരെ ചേർക്കുന്ന ക്യാമ്പയിന് നാദാപുരത്ത് തുടക്കം. സിപിഐ എം നേതൃത്വത്തിൽ ഏരിയയിൽ വമ്പൻ സമ്മാനങ്ങളുള്ള സമ്മാനോത്സവ് പദ്ധതിയിലൂടെയാണ് ക്യാമ്പയിൻ. എ കെ ജി ദിനത്തിൽ പുറമേരിയിൽ ജില്ലാ സെക്രട്ടറി പി മോഹനൻ ക്യാമ്പയിൻ ഉദ്ഘാടനംചെയ്തു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജയെ വാർഷിക വരിക്കാരിയാക്കിയായിരുന്നു ഉദ്ഘാടനം. മാർച്ച് മുതൽ ഡിസംബർ വരെ നീളുന്നതാണ് സമ്മാന പദ്ധതി. ഓരോ മാസവും നറുക്കെടുപ്പുണ്ട്. എല്ലാ ലോക്കലുകളിലും പ്രത്യേക നറുക്കെടുപ്പുണ്ടാവും. ബുള്ളറ്റ്, സ്കൂട്ടർ, റഫ്രിജറേറ്റർ, ഗ്രൈൻഡർ, ഹോം തിയേറ്റർ, ഇൻവർട്ടർ, കംപ്യൂട്ടർ, ഡിജിറ്റൽ ക്യാമറ, മൾട്ടി ജ്യൂസ് മിക്സർ, വാഷിങ് മെഷീൻ തുടങ്ങിയ സമ്മാനങ്ങളാണ് ലഭിക്കുക. വരിക്കാരെ ചേർക്കുന്നതിനായി ബ്രാഞ്ച് തലത്തിൽ സ്ക്വാഡുകൾ പ്രവർത്തനം തുടങ്ങി. മാസതവണകളായി വാർഷിക വരിസംഖ്യ സമാഹരിക്കും. നാദാപുരം ഏരിയയിൽ ദേശാഭിമാനിയെ ഒന്നാമതെത്തിക്കാനുള്ള പ്രവർത്തനമാണ് നടക്കുന്നതെന്ന് ഏരിയാ സെക്രട്ടറി പി പി ചാത്തു പറഞ്ഞു. Read on deshabhimani.com