ആചാരപ്പെരുമയിൽ തറവാട് കെട്ടിമേയൽ

നടേരി ആഴാവില്‍ കരിയാത്തന്‍ ക്ഷേത്രം തറവാട് കെട്ടിമേയുന്നു


കൊയിലാണ്ടി   നൂറ്റാണ്ടുകളുടെ പഴക്കമുളള നടേരി ആഴാവില്‍ കരിയാത്തന്‍ ക്ഷേത്രത്തോടനുബന്ധിച്ചുള്ള തറവാട് പുര കെട്ടിമേഞ്ഞു.  മകരപുത്തരിക്കുശേഷമുള്ള അവധി ദിനത്തിലാണ് തറവാട് കെട്ടിമേയുക. ശനിയാഴ്ച പഴയ ഓലകള്‍ പൊളിച്ചുമാറ്റി. ഞായറാഴ്ചയായിരുന്നു കെട്ടിമേയല്‍.    പഴയ ഓലകള്‍ പൊളിച്ചിട്ടാല്‍ ചുവരില്‍ മണ്ണുകലക്കി തേയ്ക്കും. നിലം ചാണകം മെഴുകും. ഓലമേയുന്നവര്‍ക്കും സഹായികള്‍ക്കും പുഴുക്കും കഞ്ഞിയുമാണ് ഭക്ഷണം. മണ്‍കട്ടകൊണ്ട് പണിത ഈ വീട് കാണാന്‍ ദൂരദിക്കുകളില്‍നിന്നുപോലും ആളുകളെത്താറുണ്ട്. ചരിത്രാന്വേഷികള്‍ക്കും  അപൂര്‍വ കാഴ്ചയാണ്.  ഇത്തവണ ഫെബ്രുവരി 10, 11, 12 തീയതികളിലാണ് ഉത്സവം. Read on deshabhimani.com

Related News