നൊച്ചാട് ഡ്രോൺ ഉപയോഗിച്ചുള്ള ഡിജിറ്റൽ സർവേ ആരംഭിച്ചുു

നൊച്ചാട് പഞ്ചായത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള ഡിജിറ്റൽ സർവേ പി എൻ ശാരദ ഉദ്ഘാടനംചെയ്യുന്നു


പേരാമ്പ്ര നൊച്ചാട് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ആസ്തി ഡിജിറ്റലൈസേഷന്റെ ഭാഗമായി ജിഐഎസ് സർവേ ആരംഭിച്ചു. കല്പത്തൂർ ഇ എം എസ് സ്റ്റേഡിയത്തിൽ പഞ്ചായത്ത് പ്രസിഡന്റ്‌ പി എൻ ശാരദ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ്‌ പി എം കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി.  ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഡ്രോൺ ഉപയോഗിച്ച് സർവേ നടത്തി ആസ്തി രജിസ്റ്റർ പുനഃസംഘടിപ്പിക്കും. റോഡുകൾ, നടപ്പാത, ലാൻഡ് മാർക്ക്, പാലം, ഡ്രെയ്‌നേജ്, കനാൽ, കൾവർട്ട്, തരിശുനിലങ്ങൾ, വയലുകൾ, തണ്ണീർത്തടങ്ങൾ എന്നിവയുടെ പൂർണ വിവരങ്ങൾ ഫോട്ടോ സഹിതം രേഖപ്പെടുത്തും.വികസന സമിതി  ചെയർപേഴ്സൺമാരായ ശോഭന വൈശാഖ്, ബിന്ദു അമ്പാളി,  പഞ്ചായത്തംഗം പി പി അബ്ദുൾ സലാം, പ്രോജക്ട് മാനേജർ കെ കെ നവീൻകുമാർ, റിജിൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി അനീഷ് അരവിന്ദ് സ്വാഗതവും കെ എം ചന്ദ്രൻ നന്ദിയും പറഞ്ഞു Read on deshabhimani.com

Related News