പ്രതീക്ഷയർപ്പിച്ച്‌ കോഴിക്കോട്‌



ഫറോക്ക് ഗവർണർ നടത്തിയ നയപ്രഖ്യാപനത്തിലും ബേപ്പൂർ തുറമുഖത്തിന്റെ വികസനവും തീരദേശ ക്രൂസ് കപ്പൽ സർവീസും. ബേപ്പൂർ, കൊല്ലം, അഴീക്കൽ, പൊന്നാനി എന്നീ തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുമെന്നും  ഈ തുറമുഖങ്ങളെ ബന്ധപ്പെടുത്തി ക്രൂസ് കപ്പൽ സർവീസ് ആരംഭിക്കുമെന്നുമാണ്‌ വ്യക്തമാക്കുന്നത്‌. പൊന്നാനി മുതൽ കാസർകോട്‌  വരെ കടൽവിനോദയാത്ര ശൃംഖല ഉണ്ടാക്കാനുള്ള പദ്ധതി വടക്കേ മലബാറിന്റെ ടൂറിസം മേഖലയിലെ വൻ മാറ്റത്തിന്‌ വഴിയൊരുക്കും.  ബേപ്പൂരിൽനിന്നാകും ക്രൂസ് വിനോദയാത്ര കപ്പൽ സർവിസിന്‌ തുടക്കമിടുക. ഇതിനായി ടൂറിസം വകുപ്പ് സമഗ്ര പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. "സാഗര റാണി’ എന്ന ക്രൂസ് വെസൽ ഉപയോഗപ്പെടുത്തി ബേപ്പൂരിൽ നിന്നും വൈകാതെ കടൽ വിനോദയാത്ര  ആരംഭിച്ചേക്കും. തുടർന്ന് കൊല്ലം, അഴീക്കൽ ,പൊന്നാനി എന്നീ തുറമുഖങ്ങളിൽനിന്നും തുടങ്ങുന്നതോടെ കേരളതീരത്ത് ക്രൂസ് കടൽ വിനോദയാത്ര വിപുലമാവും. ബേപ്പൂർ ഉൾപ്പെടെയുള്ള തുറമുഖങ്ങളെ ബന്ധപ്പെടുത്തി ആഡംബര കപ്പൽ സർവീസും സർക്കാരിന്റെ പരിഗണനയിലുണ്ട്‌. നയപ്രഖ്യാപനത്തിലടക്കം വന്നതോടെ മലബാറിന്റെ ടൂറിസം മേഖലയിലും വികസന രംഗത്തും നാഴികക്കല്ലാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. Read on deshabhimani.com

Related News