ജില്ലാ ടിബി സെന്റർ 
കെട്ടിട ഉദ്ഘാടനം ഇന്ന്



കോഴിക്കോട്‌ ജില്ലാ ടിബി സെന്റർ അനുബന്ധ കെട്ടിടത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്‌ച രാവിലെ 10ന്‌ മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിക്കും. മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷനാകും.  ക്ഷയരോഗ–--നെഞ്ച് രോഗ പരിശോധന ഒപി വിഭാഗം,  സൗജന്യ പരിശോധനകൾ, എക്സ്റേ, ലബോറട്ടറി, ഇസിജി, സൗജന്യ ടിബി  മോളിക്യുലാർ പരിശോധന തുടങ്ങിയ സൗകര്യങ്ങളാണ് സെന്ററിൽ ഒരുക്കിയിട്ടുള്ളത്. കോഴിക്കോട് ജില്ലാ ടിബി കേന്ദ്രത്തിൽ സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്നും 85.75 ലക്ഷം രൂപ ചെലവഴിച്ചാണ്  കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. രണ്ട് നിലകളിലുള്ള ജില്ലാ ടിബി സെന്റർ അനുബന്ധ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ മെഡിക്കൽ ലബറോട്ടറിയും ഒന്നാം നിലയിൽ കോൺഫറൻസ് ഹാളുമാണ് സജ്ജീകരിച്ചിട്ടുള്ളത്.   ഗെയിൽ ഇന്ത്യാ ലിമിറ്റഡിന്റെ സിഎസ്ആർ ഫണ്ട് പ്രകാരം അനുവദിച്ച മൊബൈൽ എക്‌സ് റേ യൂണിറ്റിന്റെ ഉദ്ഘാടനവും ജനമൈത്രി പൊലീസിന്റെ സഹായത്തോടെ ജില്ലാ ടിബി കേന്ദ്രത്തിന് അനുവദിച്ച രണ്ട് ഓക്‌സിജൻ കോൺസൻട്രേറ്ററുകളുടെ  ഉദ്ഘാടനവും ചടങ്ങിൽ നടക്കും. Read on deshabhimani.com

Related News