വാറ്റ്‌ ചാരായ നിർമാണം: 
കോൺഗ്രസ്‌ പ്രവർത്തകൻ പിടിയിൽ



ബാലുശേരി  കാഞ്ഞിക്കാവിലെ പ്രദേശിക കോൺഗ്രസ് നേതാവ് എടയാളി ഗണേശനെ വാറ്റ് ചാരായമുണ്ടാക്കുന്നതിനിടെ ബാലുശേരി എക്സൈസ് സംഘം പിടികൂടി. സ്വന്തം കൃഷിയിടത്തിൽ ഭൂഗർഭ അറകളുണ്ടാക്കി ചെറിയ ബാരലുകളിലായി വാറ്റിനാവശ്യമായ വാഷും ശർക്കരയവും,  ഗ്യാസ് സിലണ്ടർ, സ്‌റ്റൗ പാത്രങ്ങൾ എന്നിവയും സൂക്ഷിച്ച് വ്യാവസായികാടിസ്ഥാനത്തിൽ വ്യാജ വാറ്റ് നടത്തിവരികയായിരുന്നു ഇയാളെന്ന്‌ എക്‌സൈസ്‌ അധികൃതർ പറഞ്ഞു. എക്സൈസ് അസി. ഇൻസ്പെക്ടർ പി കെ ജയപ്രകാശിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ ടി പി ബിജുമോൻ, സിഇഒമാരായ ടി നൗഫൽ, നൈജീഷ്, പി റഷീദ്, സുജ ഇ ജോബ്, എക്സൈസ് ഡ്രൈവർ ദിനേശൻ എന്നിവരാണ്‌ ഗണേശനെ പിടിച്ചത്‌. ഇയാളെ പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു.   Read on deshabhimani.com

Related News