നവകേരള സദസ്സ്: പഞ്ചായത്തുകളിൽ സംഘാടകസമിതികളായി



പേരാമ്പ്ര നവകേരള സദസ്സുമായി ബന്ധപ്പെട്ട് പഞ്ചായത്തുകളിൽ സംഘാടകസമിതി രൂപീകരിച്ചു. നൊച്ചാട് പഞ്ചായത്തിൽ ചേർന്ന യോഗം ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി എൻ ശാരദ അധ്യക്ഷയായി. എം കെ നളിനി, അഡ്വ. കെ കെ രാജൻ, വി കെ ബാബുരാജ്, സി മുഹമ്മദ്, കൽപ്പത്തൂർ സഹകരണ ബാങ്ക് പ്രസിഡന്റ് കെ ടി ബാലകൃഷ്ണൻ, എം കുഞ്ഞിരാമനുണ്ണി, സിഡിഎസ് ചെയർപേഴ്സൺ പി പി ശോണിമ എന്നിവർസംസാരിച്ചു.  പഞ്ചായത്ത് സെക്രട്ടറി അനീഷ് അരവിന്ദ് സ്വാഗതവും വൈസ് പ്രസിഡന്റ് പി എം കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു.  ഭാരവാഹികൾ: പി എൻ ശാരദ (ചെയർപേഴ്സൺ),  അനീഷ് അരവിന്ദ് (കൺവീനർ). ചെറുവണ്ണൂർ പഞ്ചായത്തിൽ സംഘാടക സമിതി രൂപീകരണ യോഗം ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി അധ്യക്ഷൻ എൻ ആർ രാഘവൻ അധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം സി എം ബാബു,  പി മോനിഷ, എം എം രഘുനാഥ്, കെ എം ബിജിഷ, വി പി പ്രവിത, ഇ ടി ഷൈജ, കെ പി ബിജു, എൻ കെ വത്സൻ, പി കെ എം ബാലകൃഷ്ണൻ, കൊയിലോത്ത് ഗംഗാധരൻ, ടി മനോജ്, വി കെ നാരായണൻ, എം എം മൗലവി, എ പി ഉണ്ണികൃഷ്ണൻ, ഡോ. സുകേഷ് കുമാർ, പ്രീതി ജ്യോതിഷ് എന്നിവർ സംസാരിച്ചു.  പഞ്ചായത്ത് സെക്രട്ടറി കെ സുമേഷ് സ്വാഗതവും അസി. സെക്രട്ടറി വി വി രാജീവൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എൻ ആർ രാഘവൻ (ചെയർമാൻ), കെ സുമേഷ് (കൺവീനർ).  പേരാമ്പ്ര പഞ്ചായത്തിൽ സംഘാടകസമിതി രൂപീകരണ യോഗം ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ് അധ്യക്ഷനായി. എ കെ പത്മനാഭൻ, പി ബാലൻ അടിയോടി, ഗോപാലകൃഷ്ണൻ തണ്ടോറപ്പാറ, പി പി രാമകൃഷ്ണൻ, ഒ എം രാധാകൃഷ്ണൻ, വി കെ ഷാജി എന്നിവർ സംസാരിച്ചു. അസി. സെക്രട്ടറി സജിത്ത് കുമാർ സ്വാഗതവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം റീന നന്ദിയും പറഞ്ഞു. ഭാരവാഹികൾ:  വി കെ പ്രമോദ് (ചെയർമാൻ),  പഞ്ചായത്ത് സെക്രട്ടറി നിഷാന്ത് (കൺവീനർ). കായണ്ണ പഞ്ചായത്ത്‌ സംഘാടകസമിതി രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് സി കെ ശശി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി ടി ഷീബ അധ്യക്ഷയായി. എ സി ശരൺ, കെ വി ബിൻഷ,  പി കെ രജിത, എ സി സതി, പി പി സജീവൻ, എൻ പി ഗോപി, രാജഗോപാലൻ കവിലിശ്ശേരി, സിഡിഎസ് ചെയർപേഴ്സൺ പ്രജിന എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി പി ജ്യോതിഷ് സ്വാഗതവും അസി. സെക്രട്ടറി സായിപ്രകാശ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ:  സി കെ ശശി (ചെയർമാൻ),  പി ജ്യോതിഷ് (കൺവീനർ). Read on deshabhimani.com

Related News