കുടുംബശ്രീയുടെ നിർമാണ ഗ്രൂപ്പ് 
പ്രവർത്തനം തുടങ്ങി

പുതുപ്പാടിയിൽ കുടുംബശ്രീ നിർമാണ യൂണിറ്റ് പഞ്ചായത്ത് പ്രസിഡന്റ് ആയിഷക്കുട്ടി സുൽത്താൻ ഉദ്ഘാടനം ചെയ്യുന്നു


 താമരശേരി പുതുപ്പാടി  പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന് കീഴിൽ നിർമാണ ഗ്രൂപ്പ് പ്രവർത്തനം ആരംഭിച്ചു. പുതുപ്പാടി പഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കാവശ്യമായ സിറ്റിസൺ ഇൻഫർമേഷൻ ബോർഡിന്റെ നിർമാണമാണ് ഈ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നത്. കൊടുവള്ളി ബ്ലോക്കിൽ ആദ്യമായാണ് ഇൻഫർമേഷൻ ബോർഡ് നിർമാണത്തിനായി ഗ്രൂപ്പ് ആരംഭിച്ചത്. കുടുംബശ്രീ സിഡിഎസ് അനുവദിച്ച ഒന്നരലക്ഷം രൂപയുപയോഗിച്ചാണ് യൂണിറ്റ് പ്രവർത്തനം തുടങ്ങിയത്.    പഞ്ചായത്ത് പ്രസിഡന്റ്  ആയിഷക്കുട്ടി സുൽത്താൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷംസീർ പോത്താറ്റിൽ അധ്യക്ഷനായി. സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ബിജു തോമസ്, പഞ്ചായത്ത് അംഗങ്ങളായ മോളി ആന്റോ, ബീന തങ്കച്ചൻ, ഷിജു ഐസക്, സിഡിഎസ് ചെയർപേഴ്‌സൺ ഷീബ സജി എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News