712 പേര്‍ക്ക് കോവിഡ്



കോഴിക്കോട്‌ ജില്ലയിൽ വെള്ളിയാഴ്‌ച  712 പേർക്ക്‌ കൂടി കോവിഡ്. അഞ്ചുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 700 പേർക്കാണ് രോഗം.  ഇതര സംസ്ഥാനങ്ങളിൽ നിന്നുവന്ന നാലുപേർക്കും മൂന്ന്‌ ആരോഗ്യ  പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 7335 പേരെ പരിശോധിച്ചു. 1004 പേർകൂടി രോഗമുക്തരായി.  9.83 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 8199 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1018 പേർ ഉൾപ്പെടെ 38,142 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 11,15,191 പേർ നിരീക്ഷണം പൂർത്തിയാക്കി. 2805 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്‌. Read on deshabhimani.com

Related News