കാലിക്കറ്റ് പ്രസ് ക്ലബ്‌:
എം ഫിറോസ് ഖാൻ പ്രസിഡന്റ്‌, പി എസ്‌ രാകേഷ്‌ സെക്രട്ടറി



കോഴിക്കോട് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) ജില്ലാ പ്രസിഡന്റായി എം ഫിറോസ്ഖാനും (മാധ്യമം) സെക്രട്ടറിയായി പി എസ് രാകേഷും (മാതൃഭൂമി) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പി വി നജീബ് (ചന്ദ്രിക) ആണ് ട്രഷറർ. വൈസ് പ്രസിഡന്റുമാരായി രജി ആർ നായർ (മാതൃഭൂമി), മുഹമ്മദ് അസ്‌ലം എ (മീഡിയ വൺ), ജോയിന്റ് സെക്രട്ടറിമാരായി വിധുരാജ് എം ടി (മലയാള മനോരമ), മുംതാസ് ടി (സുപ്രഭാതം) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.  എ ബിജുനാഥ്  (മാധ്യമം), സി ആർ രാജേഷ് (ഏഷ്യാനെറ്റ്), അമർജിത്ത് പി (അമൃത ടിവി),  രേഷ്മ കെ എസ് (വീക്ഷണം), ചിഞ്ചു കെ എസ് (മീഡിയവൺ), ഷിനോദ് കുമാർ ടി (മാതൃഭൂമി), നിസാർ കൂമണ്ണ (സുപ്രഭാതം), കാവാലം ശശികുമാർ (ജന്മഭൂമി)   എന്നിവരാണ്‌ ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങൾ.   കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ നടന്ന തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസർ കെ സി റിയാസ് നിയന്ത്രിച്ചു. Read on deshabhimani.com

Related News