ബാസിത്തിനെ അനുമോദിച്ചു



 ഫറോക്ക്  സന്തോഷ്‌ ട്രോഫി ടൂർണമെന്റിൽ അഭിമാന വിജയം നേടിയ കേരള ടീം അംഗം അരക്കിണർ സ്വദേശി മുഹമ്മദ് ബാസിത്തിനെ ഡിവൈഎഫ്ഐ  അനുമോദിച്ചു. ഫറോക്ക് ബ്ലോക്ക് കമ്മിറ്റിയുടെ ഉപഹാരം സംസ്ഥാന കമ്മിറ്റി അംഗം കെ ഷഫീഖ് നൽകി. ബ്ലോക്ക് സെക്രട്ടറി സി സന്ദേശ്, ട്രഷറർ കെ ലെനീഷ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ എൻ  അജയ്, ശ്രാവൺ, ടി കെ ഷെമീന, അരക്കിണർ മേഖലാ സെക്രട്ടറി സൂരജ്, നിഖിൽ, നവനീത് എന്നിവർ പങ്കെടുത്തു. ബേപ്പൂർ സന്തോഷ് ട്രോഫി താരം മുഹമ്മദ് ബാസിത്തിന് ബേപ്പൂരിൽ ആവേശകരമായ സ്വീകരണമൊരുക്കി ഓറഞ്ച് ഫുട്ബോൾ സ്കൂൾ. കാൽപ്പന്തുകളിയിൽ ബാലപാഠങ്ങൾ പകർന്നുനൽകിയ ഓറഞ്ച് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മീഞ്ചന്ത മേൽപ്പാലം മുതൽ ബേപ്പൂർ അങ്ങാടിവരെ ബാൻഡ്‌ വാദ്യങ്ങളുടെ അകമ്പടിയോടെയാണ് ബാസിത്തിനെ ആനയിച്ചത്. ബിസി റോഡ് ജിഎൽപി സ്കൂളിൽ ഓറഞ്ചിലെ കുട്ടിക്കളിക്കാരുമായി ബാസിത്ത്‌ സംവദിച്ചു. ഓറഞ്ച് ഫുട്ബോൾ സ്കൂൾ ടെക്നിക്കൽ ഡയറക്ടർ സുനിൽ മാധവ്, ചെയർമാൻ അനിൽ മാധവ്, അഡ്വ. ഷമീർ എന്നിവർ  സംസാരിച്ചു. Read on deshabhimani.com

Related News