ശാരീരിക–-മാനസിക കരുത്തിന് കളിക്കളങ്ങൾ അനിവാര്യം: മന്ത്രി മുഹമ്മദ് റിയാസ്



 വടകര മാറുന്ന കാലഘട്ടത്തിൽ കുട്ടികൾക്ക് ശാരീരികമായും മാനസികമായും കരുത്ത് നൽകാൻ കളിക്കളങ്ങൾ അനിവാര്യമാണെന്ന്  മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മേപ്പയിൽ നിർമാണം പൂർത്തിയാക്കിയ ഇരിങ്ങൽ പപ്പൻ മെമ്മോറിയൽ ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  നാടിന്റെ ഭാവിയാണ് കളിസ്ഥലങ്ങൾ. ഇവ കൃത്യമായി സംരക്ഷിക്കപ്പെടണം. എല്ലാ പഞ്ചായത്തിലും ഒരു കളിസ്ഥലം എന്നതാണ് സർക്കാർ ലക്ഷ്യം.  കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കാൻ കഴിവുള്ള കുട്ടികളെ കണ്ടെത്തി  പരിശീലനം നൽകി, ഭാവിതലമുറയെ വാർത്തെടുക്കാൻ അക്കാദമിക്ക്‌ കഴിയണമെന്നും  സർക്കാരിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കെ കെ രമ എംഎൽഎ അധ്യക്ഷയായി. ട്രസ്റ്റ് ചെയർമാൻ നരേന്ദ്രൻ കൊടുവട്ടാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. മുൻമന്ത്രി സി കെ നാണു, നഗരസഭാ ചെയർപേഴ്‌സൺ കെ പി ബിന്ദു, സ്ഥിരം സമിതി അധ്യക്ഷന്മാരായ എ പി പ്രജിത, സിന്ധു പ്രേമൻ, വോളിബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി സത്യൻ, കുട്ടികൃഷ്ണൻ നമ്പ്യാർ, ഒ രാജഗോപാൽ, സേതുമാധവൻ, വി കെ അസീസ്, കെ കെ മുസ്തഫ, ടി പി ഗോപാലൻ, പുറന്തോടത്ത് സുകുമാരൻ, കെ രതീശൻ, വി എം ഷീജിത്ത് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News