എസ്എഫ്ഐ സംസ്ഥാന സമ്മേളനം: കൊടിമര ജാഥക്ക് സ്വീകരണം



 വടകര എസ്എഫ്ഐ 34–-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര ജാഥക്ക് വടകരയിൽ സ്വീകരണം നൽകി. രക്തസാക്ഷി ധീരജിന്റെ സ്മൃതിമണ്ഡപത്തിൽനിന്ന് ആരംഭിച്ച എ പി അൻവീർ ജാഥാ ലീഡറും ജോബിൻസൺ ജാഥാ മാനേജരുമായ കൊടിമരജാഥക്കാണ് വടകരയിൽ സ്വീകരണം നൽകിയത്. ജില്ലാ കമ്മിറ്റി അംഗം അശ്വിൻ ചന്ദ്ര അധ്യക്ഷയായി. ഏരിയാ സെക്രട്ടറി അരുൾഘോഷ്, ടി പി ഗോപാലൻ, കെ വി അനുരാഗ്, ആർ എസ് റിബേഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News