ജപ്തിയിൽനിന്ന്‌ കുടുംബത്തെ രക്ഷിച്ച് പൂർവ വിദ്യാർഥി സംഘടന



കടലുണ്ടി ബാങ്ക് വായ്പ തിരിച്ചടവ്‌ മുടങ്ങിയതോടെ ജപ്തി ഭീഷണിയിലായ കുടുംബത്തിന് കൈത്താങ്ങായി സ്കൂൾ പൂർവ വിദ്യാർഥി സംഘടന. ബാങ്കുകാർ ജപ്തി നടപടിക്കൊരുങ്ങിയ സാഹചര്യത്തിലാണ് കടലുണ്ടി ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി സംഘടന ഭാരവാഹികളെ പൂർവ വിദ്യാർഥിനി സമീപിച്ചത്. ഉടൻ സ്കൂൾ ഓൾഡ് സ്റ്റുഡന്റ്‌സ്‌ അസോസിയേഷൻ - (ഒഎസ്എ) ഭാരവാഹികളും അംഗങ്ങളും രംഗത്തിറങ്ങി അഞ്ചുലക്ഷത്തിലേറെ രൂപ സമാഹരിച്ചു.  കടലുണ്ടി സർവീസ് സഹകരണ ബാങ്കും സഹകരണ വകുപ്പും സഹായിച്ചതോടെ കുടുംബത്തിന്റെ വായ്പ പൂർണമായും തിരിച്ചടച്ച്‌ വീടിന്റെ പ്രമാണം തിരികെ വാങ്ങാനായി. ഗൃഹനാഥൻ മരിച്ചതോടെയാണ്‌ വായ്‌പാ തിരിച്ചടവ്‌ മുടങ്ങിയത്‌.  ഒഎസ്എ പ്രസിഡന്റ്‌  അണ്ടിപ്പറ്റ് ബാബു വീടിന്റെ പ്രമാണം സ്കൂൾ പ്രിൻസിപ്പൽ എം വി സെയ്ദ് ഹിസാമുദ്ദീന് കൈമാറി. സെക്രട്ടറി കെ പി അഷ്റഫ്, എ അബ്ദുറഹിമാൻ, പി അബ്ദുൽ നസീർ, പി വി ഷംസുദീൻ, എ കെ റഷീദ് അഹമ്മദ്, പിബിഐ മുഹമ്മദ് അഷ്റഫ്, എം സി നസീമ, കൃഷ്ണൻ കാക്കാതിരുത്തി, ബക്കർ കടലുണ്ടി, മോഹൻ ചാലിയം എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News