ജനറൽ ഇൻഷുറൻസ്‌ ജീവനക്കാരുടെയും ഓഫീസർമാരുടെയും ധർണ ഇന്ന്‌



കോഴിക്കോട്‌ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ജനറൽ ഇൻഷുറൻസ്‌ ജീവനക്കാരുടെയും ഓഫീസർമാരുടെയും പൊതുവേദിയായ ജോയിന്റ്‌ ഫോറം ഓഫ്‌ ട്രേഡ്‌ യൂണിയൻസ്‌ ആൻഡ്‌ യൂണിയൻസിന്റെ (ജെഎഫ്‌ടിയു) ആഭിമുഖ്യത്തിൽ വ്യാഴാഴ്‌ച ധർണ നടത്തും. രാവിലെ 10 മുതൽ ഉച്ചക്ക്‌ ഒന്നരവരെ നടക്കാവ്‌ യുണൈറ്റഡ്‌ ഇന്ത്യ ഇൻഷുറൻസ്‌ കമ്പനിയുടെ റീജിണൽ ഓഫീസിന്‌ മുന്നിൽ നടക്കുന്ന ധർണ എഐഐഇഎ വൈസ്‌ പ്രസിഡന്റ്‌ പി പി കൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യും.  കെപിഐ നിബന്ധനകൾ സുതാര്യമായി ചർച്ചചെയ്യുക, പൊതുമേഖലയെ തകർക്കുന്ന നിർദേശങ്ങൾ പിൻവലിക്കുക, തൊഴിലാളി ദ്രോഹമാനദണ്ഡങ്ങൾ ഒഴിവാക്കുക, നിയമന നിരോധനം നീക്കി എല്ലാ തസ്‌തികകളിലും റിക്രൂട്ട്‌മെന്റ്‌ നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ ധർണ. Read on deshabhimani.com

Related News