റോഡ്‌ വികസനത്തിന് സൗജന്യ ഭൂമി നൽകി നാട്ടുകാരും പള്ളിയും

ഉമ്മത്തൂർ വാച്ചാൽ പള്ളിയുടെ മുൻവശത്ത് റോഡ് നിർമാണം നടക്കുന്നു


പാറക്കടവ്  റോഡ് നവീകരണത്തിന് ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി വിട്ടുനൽകി ഉമ്മത്തൂർ ഗ്രാമം മാതൃകയായി. 10 മീറ്റര്‍ വീതിയിലാണ് പാറക്കടവ് -മുണ്ടത്തോട് പൊതുമരാമത്ത് റോഡ് പുനര്‍നിര്‍മിക്കുന്നത്‌. തുടക്കം മുതൽ ജനങ്ങൾ സൗജന്യമായി ജനകീയ കമ്മിറ്റിക്ക് ഭൂമി വിട്ടുനൽകിയിരുന്നു. ഇതിന് പിന്തുണയുമായി വാച്ചാൽ മുസ്ലിം  പള്ളിക്കമ്മിറ്റിയുടെ ഭൂമി പതിനഞ്ച് മീറ്ററോളം നീളത്തിൽ മഹല്ല് കമ്മിറ്റി വിട്ടുനൽകി. രണ്ട് വർഷം മുമ്പ്‌  മൂന്ന് ലക്ഷത്തിന് മുകളിൽ രൂപ ചെലവിട്ട്‌ പണിത സെപ്റ്റിക് ടാങ്ക് പൊളിച്ചുമാറ്റിയാണ് ഭൂമി കൈമാറിയത്.പ്രദേശവാസിയായ സി പി മഹമൂദ്‌ സ്വന്തം മതിലും ഭൂമിയും വിട്ടുനൽകിയതിന്‌ പുറമെ വീട്ടുമുറ്റത്തിന്റെ ഒരു ഭാഗം പള്ളിക്ക് പുതുതായി സെപ്റ്റിക് ടാങ്ക് നിർമിക്കാനും നൽകി.   Read on deshabhimani.com

Related News